1
ചൊക്ലിയുടെ ജന്മാന്തരങ്ങള്; ഒരു മുന്‍കുറിപ്പ്
വര്‍ഷം 1863 (ഗ്രിഗൊറിയന്‍ കലണ്ടര്‍ അനുസരിച്ച്). മരം കോച്ചുന്ന തണുപ്പുള്ള ഒരു ഡിസംബര്‍ മാസം. കോടമഞ്ഞിന്റെ നനുത്ത ചിറകുകള് വീശി മേഘങ്ങള്‍ പര്‍വത ശിഖരങ്ങള്‍ക്കിടയിലൂടെ പ്രാവുകളെ പോലെ പറന്നു പോയി. ഈ ഭൂമണ്ഡലത്തിന്റെ വിസ്മയ ദര്‍ശനങ്ങളെ ആവാഹിക്കാന്‍ എന്നോണം ധ്രുവ മഞ്ഞിന്റെ തണുത്ത വെണ്പുറങ്ങളെയും, തൊട്ടാവാടി പൂക്കള്‍ വിരിയുന്ന നാട്ടു വരമ്പുകളെയും, മഹാ നദികളുടെ നിലക്കാത്ത ഓളങ്ങളെയും പിന്നെ, മറ്റനേകം കാഴ്ചകളെയും കടന്നു ഒരു ആത്മാവ് ഒഴുകി നടന്നു. മുജന്മങ്ങളുടെ പാപ പങ്കിലമായ പഴംപുരാണങ്ങളുടെ ഭാണ്ടം പേറാന്‍ ഇല്ലാത്ത, തികച്ചും ശിശു ആയിരുന്നു ആ ആത്മാവ്...! പ്രപഞ്ച വിധാതാവിന്റെ ഒരു സ്വാഭാവിക ദീര്‍ഘ നിശ്വാസത്തിനിടയില്‍ ചില യാമങ്ങള്‍ക്ക് മുമ്പ് മാത്രം ബഹിര്‍ഗമിച്ച ഒരു ജീവ ചൈതന്യം...! പേരറിയാത്ത ഏതോ മഹാ ആരണ്യത്തില്‍ ഒരു പാരിജാത പൂമൊട്ടിനുള്ളില്‍ ആ ആത്മാവ് തപസ്സിരിക്കുകയായിരുന്നു.., പുതിയ പുലരിക്കായി...പിന്നെ മജ്ജാ മാംസ നിബദ്ധിതം ആയ ഒരു നശ്വര ശരീരത്തിനായി.....!
ചൊക്ലി എന്ന നായയുടെ ജന്മാന്തര യാത്രകള്‍ അവിടെ തുടങ്ങുന്നു...ലാറ്റിന്‍ അമേരിക്കന്‍ പുല്‍മേടുകളില്‍, വിപ്ലവ വിത്തുകള്‍ പൊട്ടി മുളച്ച റഷ്യന്‍ മണ്ണില്‍, ധ്രുവ ദീപ്തിയുടെ സുരഭില പ്രകാശത്തില്‍ തിളങ്ങുന്ന സ്കാന്ടിനെവിയന് രാജ്യങ്ങളില്‍, ജരാവാ ആദി വാസികള്‍ക്കിടയില്‍, ആഫ്രിക്കയിലെ കാപ്പിരികള്‍ ആയ കറുത്ത നരഭോജികള്‍ക്കിടയില്‍, അറബികള്‍ക്കിടയില്‍, പഗോഡകളുടെ സ്വന്തം നാട്ടില്‍, വ്യാളികള്‍ അരങ്ങു വാണ മഞ്ഞ മനുഷ്യരുടെ നാട്ടില്‍, പിഗ്മികള്ക്കിടയില്, ധ്രുവങ്ങളില്‍ എന്തിന് മനുഷ്യന് ഇതു വരെ ചെന്നെത്തിയിട്ടില്ലാത്ത അറിയപ്പെടാത്ത നാടുകളില്‍ ഒക്കെ ചൊക്ലി അവതാരമെടുത്തു...
ഇന്നു, ഈ നിമിഷം 2008 ജൂലൈ 16-ഇല് എത്തി നില്ക്കുമ്പോള് ചൊക്ലി അവന്റെ സംഭവ ബഹുലമായ ഇരുപതു അവതാരങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇരുപത്തിയൊന്നാം ജന്മത്തില് അവന് ഇങ്ങു, ലോകത്തിന്റെ കിഴക്ക് ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെയും അറബിക്കടലിന്റെയും തീരത്ത് , കേര വൃക്ഷങ്ങള്‍ അതിരിടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍, കൊച്ചു കേരളത്തില്‍ ആണ്. അതും മണ്ഡപത്തിന് കടവ് എന്ന ഒരു സ്വഛന്ദം ആയ ഗ്രാമാന്തരീക്ഷത്തില്‍ !. സമാധാന പ്രിയരും, ഇടത്തരക്കാരും ആയ ഒരു കൂട്ടം ജനങ്ങള്‍ പല വിധ ആവശ്യങ്ങള്‍ക്കായി ഒന്നിച്ചു കൂടാറുള്ള ഒരു നാല്ക്കവല ആണിത്. ഇവിടെ ചൊക്ലി വെറും ചൊക്ലി അല്ല, ചൊക്ലിച്ചന് ആണ്.
മണ്ഡപത്തിന് കടവ് ജംഗ്ഷനില്‍ നിന്നു കിഴക്കോട്ടു നീളുന്നത് ചെമ്പൂര്, വെള്ളറട തുടങ്ങിയ തെക്കന്‍ തിരുവനന്തപുരത്തെ ചില മലയോര ഗ്രാമങ്ങളിലേക്കുള്ള തിരക്കുള്ള പാതയാണ്. പ്രസ്തുത റോഡിലൂടെ, ഒരു നികരാറായ വയലും, ടാക്സി ഡ്രൈവര്‍മാര്‍ നട്ടു പരിപാലിച്ചു പോരുന്ന ബദാം, ലജസ്ട്രോമിയ തുടങ്ങിയ ചില തണല്‍ മരതൈകളും കടന്നു നടന്നെത്തുന്നത് പഴയ അന്തി ചന്തയിലെക്കാണ്. അവിടെ നിന്നു താഴേക്കുള്ള ചെമ്മണ് പാതയിലൂടെ ഒരു പത്തു കാല് എടുത്തു വച്ചാല്‍ ചപ്പാണി ഗോവിന്ദന്റെ ചായക്കടയായി. മണ്ഡപത്തിന് കടവില്‍, വര്‍ണ്ണ ബോര്‍ഡുകളുടെ തിളക്കങ്ങള്‍ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ചില വ്യാപാര സ്ഥാപനങ്ങള്‍ (കേശവന് കൊല്ലന്റെ ആല, കുട്ട , മണ് വെട്ടി, കുന്താലി, തുടങ്ങിയ വാടകക്ക് കൊടുക്കുന്ന ചില കരി പുരണ്ട പീടികകള്‍, വയ്ക്കോല് വ്യാപാര കേന്ദ്രങ്ങള്‍, പഴയ ചന്തക്കൊപ്പം തിരക്കൊഴിയാതെ പ്രവര്‍ത്തിച്ചിട്ടു ഇപ്പോള്‍ പൊളിയാറായി വിശ്രമിക്കുന്ന ചില വയസ്സന് മുറുക്കാന്‍ കടകള്‍ ഇവയൊക്കെ..) ആണ് ഈ വഴിയുടെ ഇരു വശങ്ങളിലും ഉള്ളത്. ചപ്പാണി ഗോവിന്ദന്റെ ചായക്കടയും ഇവിടെ ഈ കരി പുരണ്ട പരമ്പരാഗത ഗ്രാമീണ കാഴ്ച്ചകള്‍ക്കൊപ്പം തട്ടിയും മുട്ടിയും കഴിഞ്ഞു കൂടുന്നു.
ഗോവിന്ദന് എന്ന് കേട്ടാല്‍ ചപ്പാണി ഗോവിന്ദന്റെ കറുത്ത് തടിച്ചു, കുറുകിയ ഒരു രൂപത്തെ മാത്രം ആണ് ഇവിടുള്ള ആളുകള്‍ക്ക് ഓര്‍മ്മ വരിക. ഷര്‍ട്ട് അലര്‍ജി ആണ് കക്ഷിക്ക്. വയറു ഒരു അല്പമല്ലാതെ ചാടിയിട്ടുണ്ട്. എപ്പോഴും വിയര്‍ക്കുന്ന എണ്ണ മയമുള്ള ശരീരമാസകലം 'ര' അക്ഷരത്തിന്റെ ആകൃതിയില്‍ വളഞ്ഞു വളരുന്ന രോമങ്ങളാണ് . ചപ്പാണിയുടെ അബുദാബിയിലുള്ള അളിയന്, സുരേഷ് വര്‍ഷാവര്‍ഷം വരുമ്പോള്‍ കൊണ്ടു വരാറുള്ള കടും നിറങ്ങളിലുള്ള പോളിയെസ്റെര്‍ ലുങ്കി ആണ് പുള്ളിയുടെ സ്ഥിരം വേഷം. ഇത്ര മാത്രം വര്‍ണ്ണിക്കാന്‍ ചപ്പാണിയാര് മണ്ഡപത്തിന് കടവിന്റെ പ്രധാന മന്ത്രി ആണോ എന്ന് ചോദിയ്ക്കാന്‍ വരട്ടെ..! ഇതേ ചപ്പാണി തന്നെ ആണ് നമ്മുടെ ചൊക്ലിയുടെ വര്‍ത്തമാന കാല അവതാരത്തിന്റെ ബോസ്, യേമാന്, മൊയിലാളി...! പിന്നെ ഒരു കാര്യം, ഈ പറഞ്ഞതൊന്നും ചപ്പാണിയോട് ചോദിച്ചേക്കരുത്. ചൊക്ലി സ്വന്തം പട്ടി ആണ് എന്ന നഗ്ന സത്യം കക്ഷി ഇന്നേ വരെ സ്വന്തം അപ്പനോട് പോലും സമ്മതിച്ചിട്ടില്ല. "ഛായ് ...! ഇതേതോ തെണ്ടി പട്ടി അല്ലേയ്..? ഇവിടെ എടക്കിടെ വരും...ഞാന്‍ വല്ല എച്ചിലോ, ഇറച്ചി വേസ്ടോ കൊടുക്കും..." ഇങ്ങനാണ് ചപ്പാണി, പഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടന് സാറിനോട് പോലും പറയുക.
ഇതു കേള്‍ക്കുമ്പോഴാണ് ചൊക്ലിക്കു ദേഷ്യം വരുന്നത്. "ഇയ്യാക്ക് ഇതങ്ങു സമ്മതിച്ചാല്‍ എന്താ..? ധന്യയും ധനീഷും (ചപ്പാണിയുടെ മക്കളാണ്) എന്ത് താല്പര്യത്തോടെയാണ് തന്നോടു പെരുമാറുന്നത് ..? ഒത്തു കിട്ടട്ടെ, ഇങ്ങോരുടെ ചന്തി ഞാന്‍ ശരി ആക്കുന്നുണ്ട്", എന്നൊക്കെ ചിന്തിച്ചു എച്ചിലില ഇടുന്ന നീല പ്ലാസ്റ്റിക് പെട്ടിയുടെ അടുത്ത് കിടന്നു പാതി കണ്ണ് തുറന്നു ഉറക്കച്ചടവോടെ അപ്പോഴൊക്കെ അവന് പിറുപിറുക്കും..
ഭാര്യക്കും പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ടു പിള്ളേര്‍ക്കുമൊപ്പം ചായക്കടയോട് ചേര്‍ന്നുള്ള ചായ്പ്പിലാണ് ചപ്പാണിയുടെ താമസം. ഭാരത സര്‍ക്കാരിന്റെ പഴയ കുടുംബാസൂത്രണ പദ്ധതിയുടെ പരസ്യം പോലെ കക്ഷിയുടെ ഇത്തിരി പഴകിയ ഒരു ഫാമിലി ഫോട്ടോ എല്ലാവര്ക്കും കാണാവുന്ന വിധത്തില്‍ കടയുടെ പുകയാറ പറ്റിയ ചുവരില്‍ തൂക്കിയിട്ടുണ്ട്. കടയുടെ പിന്നില്‍ വാഴ കൃഷി ചെയ്യുന്ന വയലുകലാണ് ഇന്ന്. മുമ്പ് ഇവിടെല്ലാം നെല്‍പ്പാടങ്ങള്‍ ആയിരുന്നു. ചപ്പാണിയുടെ ചായക്കടയുടെ മുന്നിലൂടെ കിടക്കുന്ന ചെളി കെട്ടിയ പാത നേരെ ചെന്നെത്തുന്നത് പുഴക്കടവിലേക്കാണ്. കാട്ടു കരിമ്പുകള്‍ വെളുത്തു മിനുങ്ങുന്ന പൂക്കളും പുതച്ചു വളര്‍ന്നു നില്ക്കുന്ന പുഴയോരത്തും പായല്‍ പിടിച്ചു പാലത്തിനു തൊട്ടടുത്തുള്ള കുളിക്കടവിലും, റോഡിനപ്പുറത്തെ കുന്നിന്‍പുറത്ത് കുടി കൊള്ളുന്ന മുരുകന്റെ അമ്പല മുറ്റത്തും, ഫ്രാന്‍സിസ് സേവ്യെരുടെ പേരിലുള്ള പള്ളി മുറ്റത്തും, പഞ്ചായത്ത് അപ്പീസിന്റെ വരാന്തയിലും, ഞാറ പഴങ്ങള്‍ വീണു കിടക്കുന്ന വില്ലേജ് ആപ്പീസ് പരിസരത്തും, റേഷന്‍ കടയുടെ അപ്പുറത്തെ പുതിയ ചന്തയിലും ഒക്കെ ചൊക്ക്ലി പട്ടിച്ചന്‍ തെണ്ടി നടന്നു. ചൊക്ലി പോകുന്ന ഇടങ്ങളില്‍ എല്ലാം പുതിയ പുതിയ കഥകളും ഉണ്ടായി. പലപ്പോഴും, അറിഞ്ഞു കൊണ്ടല്ലാതെ തന്നെ ആ കഥകളില്‍ ചൊക്ലി നായകനോ, വില്ലനോ, കൊമേഡിയനോ ഒക്കെ ആയി മാറുകയുമുണ്ടായി........

തുടരും...
*************************************************************************************************************

ചൊക്ലിയുടെ ജന്മാന്തര യാത്രകളുടെ അവസാന ഭാഗങ്ങളില്‍ വായിക്കേണ്ടി വരുന്ന ചില കഥാന്തരീക്ഷങ്ങള്‍ ആണ് നിങ്ങള്‍ക്കായി ഞാന്‍ ഇവിടെ പറഞ്ഞു വച്ചത്. ചൊക്ലിയുടെ മുജ്ജന്മ കഥകള്‍ ആര്‍ത്തലച്ചൊഴുകുന്ന ഒരു മഹാ നദി പോലെ അപാരവും, വിസ്തൃതവും ആണ്. അത്, കൈ വഴികള്‍ ആയി പിരിയുകയും, കൂടി ചേരുകയും, മറ്റു നദികളെ ആവാഹിക്കുകയും ചെയ്തു കൊണ്ടു മണല്‍ നിറഞ്ഞ ജലവഴികളിലൂടെ നിര്‍ബാധം പരന്നൊഴുകുന്നു. ഇവിടെ കഥകള്‍ പാമ്പുകളെ പോലെ പിണയുകയും, വൃക്ഷ വേരുകള്‍ പോലെ പടരുകയും, മേഘങ്ങളെ പോലെ രൂപാന്തരം പ്രാപിക്കുകയും കാറ്റിനെ പോലെ വ്യാപിക്കുകയും ചെയ്തു കൊണ്ടിരിക്കും...
വായിക്കുക..
സ്വന്തം കൂട്ടുകാരന്.
സ്വന്തം കൂട്ടുകാരന്.
18 comments:
കൊള്ളാം മോനെ,
ഒരോ പ്രാവശ്യവും ഒരു കഥയെങ്കിലും പറയാന്‍ ശ്രമിക്കണേ....
പാതിവഴിക്ക് നിര്‍ത്തല്ലേ.
superb machu..
dey. nee sari avoola. nee ingane ithra kalippayittu blog cheyythal bakki ollavanmaru thendi pove ollu. All the best aliya. pinne, try to correct the malayalam spelling. i know its difficult. but do ur best for that.
ചോക്ലിയുടെ യാത്ര അങ്ങോട്ട് കലക്കി കടു വറക്കട്ടെ. ചോക്ളിയ്ക്കും കഥാകാരനും ആശംസകള്‍.
chokkli tales seems funny and a bit realistic too!!!congrats for this.
thank u dear friends...
22 വരെ കാത്തിരിക്കാന്‍ ഉള്ള ക്ഷമ കേട്ടല്ലോ അരുണേ...
i mean no patience....
kollaam mone... kollaam waiting for the next episode
poda pulle vere oru pani illeda
ചൊക്ലി കലക്കി....നല്ല ഭാഷ..ഇനിയും ഇതിലെ വരാം.
ചൊക്ലിയുടെ യാത്രകളുടെ ആദ്യ അദ്ധ്യായം വായിച്ച എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി നന്ദിയുണ്ട്..പുതിയ അദ്ധ്യായങ്ങള്‍ മനസ്സില്‍, പണിപ്പുരയിലാണ്..അതും വായിക്കുമല്ലോ..
സ്വന്തം..
അരുണ്‍ രാജ.
entammo entha ithu
bayangaram thane machaaa
ചൊക്ലിയുടെ യാത്രയ്ക്ക് ആശംസകള്‍
Arun...
Nalla Bhasha...
Mood creating...
Kalakkeettooo...
അരുണ്‍,
നന്നായിരിയ്കുന്നു ...
തുടരട്ടെ...
തുടക്കം നന്നായിരിക്കുന്നു. പുതുമ തോന്നുന്നു.
എല്ലാവിധ ആശംസകളും..
രസകരം. തുടര്‍ന്ന് വായിക്കട്ടെ.
Post a Comment